Breaking News

ജല ബജറ്റ് ; മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ തലശില്പശാല ഒക്ടോബർ 12 ന് കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളിൽ ജല ബജറ്റ് തയ്യാറായി


പരപ്പ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പക്തി നീരുറവ് സമഗ്ര മാസ്റ്റർ പ്ലാൻ പദ്ധതി രേഖ്യം ജലബജറ്റ് രേഖകളും പരിശോധിക്കുന്നതിനുള്ള സാങ്കേതിക സമിതി അംഗങ്ങൾക്കുള്ള ജില്ലാ ശില്പശാല ഒക്ടോബർ 12 ന് 10.30 മുതൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും. വരൾച്ച പ്രതിരോധ പ്രവർത്തന കാമ്പയിൻ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. ജില്ലയിൽ പതിനൊന്നോളം പുഴകളും കൈവഴികളും ഒഴുകുന്നുണ്ടെങ്കിലും മഴ മാറുമ്പോഴേക്കും രൂക്ഷമായ വരൾച്ചയും നേരിടുന്നുണ്ട്. മഴലഭ്യതയിൽ സംസ്ഥാന ശരാശരിയിലും വളരെ ഉയർന്ന നിലയിലാണ്. എന്നാൽ ഭൂഗർഭജലവിതാനം ഏറ്റവും താഴ്ന്ന നിലയിലാണ് ജില്ല. കാസറഗോഡ് ബ്ലോക്കിലാണെങ്കിൽ ഭൂഗർഭജല ചൂഷണം 94% അധികമാണ്. ക്രിട്ടിക്കൽ സോണായി പരിഗണിക്കുന്നു. കാഞ്ഞങ്ങാടും മഞ്ചേശ്വരവും സെമി ക്രിട്ടിക്കലാണ്. ഈ ഘട്ടത്തിൽ ജില്ലയിലെ കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളിൽ ജല ബജറ്റ് തയ്യാറാക്കി കഴിഞ്ഞു. കാസറഗോഡും കാറഡുക്കയും മഞ്ചേശ്വരത്തും ശില്പശാല പൂർത്തിയായി. ഈ ഘട്ടത്തിൽ ജില്ലയിലെ വിവിധ ഏജൻസികളെയും വകുപ്പുകളെയും ഏകോപിച്ച് ജില്ലാ ജലസുരക്ഷാ പ്ലാൻ അനിവാര്യമാണ്. സംസ്ഥാന ശില്പശാലയെ തുടർന്ന് ജില്ലാ ബ്ലോക്ക് തലങ്ങളിൽ ശില്പശാല നടത്തി നീരുറവ് മാസ്റ്റർ പ്ലാനുകളും ജല ബജറ്റ് രേഖകളും സൂക്ഷ്മ വിലയിരുത്തൽ നടത്താനാണ് ലക്ഷ്യമിടുന്നത്.

No comments