തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാരംസ് ടൂർണ്ണമെന്റ് സമാപിച്ചു
തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാഷ് അവാർഡിന് വേണ്ടിയുള്ള കാരംസ് ടൂർണ്ണമെന്റ് സമാപിച്ചു. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ആരംഭിച്ച മത്സരത്തിൽ 30 ഓളം ടീമുകൾ മത്സരിച്ചു. ഫൈനൽ മത്സരത്തിൽ മാണിയാട്ടെ രാജൻ & രാജേഷ് മാണിയാട്ട് ഒന്നാം സ്ഥാനവും ഷിജിത്ത് & ശ്രീജിത്ത് രണ്ടാം സ്ഥാനവും നേടി. 26 ന് വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വയലാർ അനുസ്മരണ ചടങ്ങിൽ ക്യാഷ് അവാർഡ് വിതരണo ചെയ്യും. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല യുവതയുടെ കൺവീനർ സന്ദീപ്. പി , ചെയർമാൻ ജിത്തു പി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
No comments