Breaking News

വയലാർ കവിതകൾ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കേരളത്തിൽ വിത്തുപാകി വി.കെ സുരേഷ് ബാബു


തൃക്കരിപ്പൂർ: അനശ്വരനായ വയലാർ രാമവർമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത പ്രാസംഗികൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മതങ്ങൾക്ക് അതീതമായി മനുഷ്യനെ ചിന്തിപ്പിക്കാൻ പഠിച്ച കവിയാണ് വയലാർ . എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ . ഗ്രന്ഥശാല താലൂക്ക് കൗൺസിൽ ജോ: സെക്രട്ടറി വിജയരാജ് സി.വി , ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗങ്ങളായ സദാനന്ദൻ പി. സന്തോഷ് കുമാർ ചാലിൽ, വി.എം സതീശൻ പൂജ പി.വി ,ബിനേഷ് ബി , ജിത്തു പി രാമകൃഷ്ണൻ.കെ.വി ബീന ടി,സ്ബന സജി. സന്ദീപ് പി , എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവ് വി.വി രവീന്ദ്രൻ . മികച്ച കർഷക തൊഴിലാളി അവാർഡ് നേടിയ ടി.കുഞ്ഞിരാമൻ, റിസർച്ചിൽ റാങ്ക് കരസ്തമാക്കിയ ജസ്ന ജനാർദ്ദനൻ , ആദിത്യൻ ടി.പോൾ വാൾട്ട് സംസ്ഥാന വിജയി ശ്രീയാ ലക്ഷ്മി, വരനടനം ലീജ ദിനൂപ്. മൈത്താണി ജി.എൽ.പി സ്കൂൾ ശാസ്ത്രോസ്‌വ വിജയികളെ അനുമോദിച്ചു. തുടർന്ന് വായനശാല വനിത വേദി- ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ വായനശാല സെക്രട്ടറി പി.രാജഗോപാലൻസ്വാഗതവും വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ നന്ദിയും പ്രകാശിപ്പിച്ചു

No comments