Breaking News

മനുഷ്യ-വന്യജീവി സംഘർഷം ; അഭിപ്രായങ്ങൾ കേൾക്കാൻ എൻ.എ.പി.എം അംഗങ്ങൾ ഇന്ന് വെള്ളരിക്കുണ്ടിൽ


വെളളരിക്കുണ്ട് : മനുഷ്യ - വന്യജീവി സംഘർഷം  അഭിപ്രായങ്ങൾ കേൾക്കാൻ എൻ.എ. പി.എം. അംഗങ്ങൾ ഇന്ന് വെള്ളരിക്കുണ്ടിൽ . മനുഷ്യ - വന്യ ജീവിസംഘർഷവുമായി ബന്ധപ്പെട്ടു്, കർഷകരുടെയും ആദിവാസികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും അഭിപ്രായങ്ങൾ സമാഹരിക്കാൻ മേധാ പട്കർ നേതൃത്വം നൽകുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം പ്രതിനിധി സംഘം എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുന്നു. പാലക്കാട്ടാണ് ഈ പരിപാടിക്കു് തുടക്കം കുറിച്ചത് .ഇതിനോടകം നാലു് ജില്ലകളിൽ സിറ്റിംഗ് നടന്നു. .കാസർഗോഡ് ജില്ലയിലെ സിറ്റിംഗ് ഒക്ടോ.5 വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്കു് വെള്ളരിക്കുണ്ടു് മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നു. ശരത് ചേലൂർ, തോമസ് കളപ്പുര, കുസുമം ജോസഫ് എന്നിവരടങ്ങുന്ന എൻ. എ.പി.എം.പ്രതിനിധി സംഘമാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി വെള്ളരിക്കുണ്ടിലെത്തുക. എല്ലാ ജില്ലകളിൽ നിന്നും ഈ വിധത്തിൽ സമാഹരിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ദരുമായി ചർച്ച ചെയ്ത് ഈ പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാര നിർദ്ദേശങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും മുമ്പിലവതരിപ്പിക്കാനാണ് എൻ.എ.പി.എം ഉദ്ദേശിക്കുന്നത്. .ഈ വിഷയത്തിൽ അഭിപ്രായങ്ങളും പരിഹാര നിർദ്ദേശങ്ങളും നൽകാനുള്ളവർ ഈ പരിപാടിയുമായി സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നു.

No comments