Breaking News

ആറേക്കറിൽ കതിരണിഞ്ഞ നെൽപ്പാടം കൊയ്യാൻ സ്കൂൾ കുട്ടികളും.. വേറിട്ട കാഴ്ചകൾ നടന്നത് ബളാൽ ഭഗവതിക്ഷേത്ര നെൽപ്പാടത്ത്‌


വെള്ളരിക്കുണ്ട് : നെൽ കതിരിലെ നെൽ മണികൾ എണ്ണിയും നെൽക്കറ്റകൾ ഒരുക്കിയും ഒടുവിൽ പാടം കൊയ്തും കുട്ടികൾ.

ജില്ലയിൽ തന്നെ പാരമ്പര്യകൃഷിരീതികൾ അണു വിടതെറ്റാതെ ഇന്നും നിലനിൽക്കുന്ന ബളാൽ ഭഗവതിക്ഷേത്രനെൽവയലിലാണ് ബളാൽ ഗവ. ഹയർ സെക്കണ്ടറിസ്കൂളിലെ കുട്ടികൾ കൊയ്ത്ത്‌ഉത്സവം മതിമറന്ന് ആഘോഷിച്ചത്. 

ഹരിതം പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 50 ഓളം കുട്ടികളും അവരുടെ അധ്യാപകരും  നൂറ് മേനി വിളഞ്ഞ ബളാലിലെ  ആറേക്കർ നെൽപ്പാടത്ത്‌ എത്തിയത്..

കൊയ്ത്ത്‌ ആരംഭിച്ച പാടത്ത്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടും  പാടശേഖരസമിതിക്കാരോടും  നെൽ കൃഷി രീതികൾ ചോദിച്ചറിഞ്ഞു.. കാര്യങ്ങൾ ഏറെ കുറെ പിടികിട്ടിയവർ നെൽ പാടം കൊയ്യാൻ ആഗ്രഹം അറിയിച്ചു..

കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ പാടശേഖരസമിതി അംഗങ്ങൾ ഒരു വയൽ അവർക്ക് കൊയ്യാനായി വിട്ടുനൽകുകയായിരുന്നു..

അധ്യാപകർക്ക് ഒപ്പം പാടത്ത്‌ ഇറങ്ങിയവർ മത്സരവേഗത്തിൽ നെൽ കറ്റകൾ കൊയ്തെടുത്തു..

ചിലർ കതിരിലെ നെൽമണികൾ എണ്ണി നോക്കി.. മറ്റു ചിലർ കളകൾ പരിശോധിച്ചു..

ക്ലാസ്മുറി വിട്ട് പാടത്തിറങ്ങിയകുട്ടികൾക്ക് ഇതിനിടയിൽ പാടശേഖരസമിതി പ്രവർത്തകർ ചായഉൾപ്പെടെ ലഘുഭക്ഷണവും നൽകിയിരുന്നു..


മുൻ ബളാൽ കൃഷിഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ കുട്ടികൾക്ക് നെൽകൃഷി രീതികൾ ലളിതമായരീതിയിൽ വിവരിച്ചു നൽകി..




ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ. കൃഷി അസി ഓഫീസർ ശ്രീഹരി വള്ളിയോടൻ. പാട ശേഖരപ്രധിനിധി ബാലകൃഷ്ണൻ പറബത്ത്‌.

പ്രിൻസിപ്പൽ മെയ്സൺ. കെ.അധ്യാപികമാരായ പ്രിൻസി സെബാസ്റ്റ്യൻ. റിയ ജോസ്. അനുശ്രീ കെ. എന്നിവർ കുട്ടികൾക്ക് ആവശ്യമായനിർദ്ദേശങ്ങൾ നൽകി...

No comments