മൃഗവേട്ട ;കാറിൽ കടത്തിയ കാട്ടിറച്ചിയുമായി രണ്ട് പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു
കുണ്ടംകുഴി : കാറിൽ കടത്തുകയായിരുന്ന പന്നിയിറച്ചിയുമായി രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു . വ്യാഴം പുലർച്ചെ മരുതടുക്കം ബെദിര റോഡിൽ വച്ചാണ് കാറിൽ കടത്തിയ പന്നിയിറച്ചിയുമായി രണ്ടുപേർ പിടിയിലായത്. കുണ്ടംകുഴി കൂവാരയിലെ രാധാകൃഷ്ണൻ കെ (48 ) പുത്തിയടുക്കത്തെ മണി എന്ന ടി കെ പ്രശാന്ത് കുമാർ ( 37 ) എന്നിവരെയാണ് ബേഡകം എസ്ഐ എം ഗംഗാധരൻ, പോലീസുകാരായ രതീഷ്, രാകേഷ്കുമാർ എന്നിവർ അറസ്റ്റ് ചെയ്തത് .
പിടികൂടിയ കാറിൽനിന്ന് തോക്ക് ,തിര, മഴു, കത്തി എന്നിവ പിടികൂടി. ഏതോ കാട്ടിൽ വച്ച് കാട്ടുപന്നിയെ വെടിവെച്ച് ഇറച്ചിയാക്കി കടത്തുകയായിരുന്നു അറസ്റ്റിലായവർ .പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കും
No comments