വെള്ളരിക്കുണ്ട് സഹൃദയ വായനശാല & ഗ്രന്ഥാലയം കെട്ടിടോൽഘാടനം ഡിസംബർ 3 ന് സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിടോൽഘാടനം ഡിസംബർ 3 ന് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നടന്നു. മലയോരമേഖലയുടെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ട് ഗ്രാമ ഹൃദയത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചുവരുന്ന സാംസ്കാരിക പ്രസ്ഥാനമാണ് സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയം. തുടക്ക കാലത്ത് നിർമ്മിച്ച കെട്ടിടം പഴകി താറുമാറായതിനെ തുടർന്ന് 2017 ൽ പൊളിച്ചു നീക്കി. 2019 ൽ മുൻ എംപി കെ കെ രാകേഷിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കപ്പെട്ടു എന്നാൽ കോവിഡ് 19 വ്യാപകമായതിനെ തുടർന്ന് താൽക്കാലികമായി ആ ഫണ്ട് നിർത്തിവച്ചു കഴിഞ്ഞ ജൂണിൽ ഫണ്ട് പുനസ്ഥാപിച്ച് ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിന് നിർമ്മാണ പ്രവർത്തി ആരംഭിക്കുകയും ഇപ്പോൾ ഭംഗിയുള്ള കെട്ടിടമായി പണിപൂർത്തിയാക്കിയിരിക്കുകയാണ്. വിപുലമായ സംഘാട സമിതി രൂപീകരിച്ച് കെട്ടിട ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ . പരിപാടി വിജയിപ്പിക്കുന്നതിനായി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ചേർന്ന സംഘാടകസമിതി യോഗം കിനാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു വായനശാല സെക്രട്ടറി വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ , പഞ്ചായത്ത് അംഗങ്ങളായ സില്‍വി ജോസഫ് , എം ബി രാഘവൻ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഏ.ആർ രാജു , രമണി രവി. എ.ഡി.എസ് സെക്രട്ടറിമാരായ തങ്കമണി , ഷൈലജ , മാത്യു മാഷ്, തങ്കച്ചൻ വടക്കേമുറി തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ രജനി മുരളി നന്ദി പറഞ്ഞു.
51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
എം. ലക്ഷ്മി ([പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ടി.കെ രവി (കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ
സംഘടക സമിതി ചെയർമാനായി പി.വി.ചന്ദ്രൻ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) വൈസ്. ചെയർമാൻമാർ പി.വി മുരളി ( തഹസിൽദാർ വെള്ളരിക്കുണ്ട് ) സിൽവി ജോസഫ് ( 10-ാം വാർഡ് മെമ്പർ )
കൺവീനർ വിനോദ് പന്നിത്തടം (സെക്രട്ടറി സഹൃദയ വായനശാല )
ജോയിൻ കൺവീനർമാർ എം.ബി.രാഘവൻ (മെമ്പർ 9 ആം വാർഡ്) രമണി രവി
വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ
1.സ്റ്റേജ് & ഡെക്കറേഷൻ ലൈറ്റ് & സൗണ്ട് കമ്മറ്റി
ചെയർമാൻ : കുഞ്ഞിക്കണ്ണൻ പി.
കൺവീനർ: ഗിരീഷ് കെ.വി
2.സോവനീർ കമ്മറ്റി
ചെയർമാൻ : പി.എം ശ്രീധരൻ മാഷ്
കൺവീനർ : ചന്ദ്രു വെള്ളരിക്കുണ്ട്
3. പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ : രവിന്ദ്രൻ നായർ
കൺവീനർ : ദീപ പ്രസാദ്
4.ഭക്ഷണം / കുടിവെള്ളം
ചെയർമാൻ : ഭാർഗ്ഗവി തമ്പാൻ
കൺവീനർ : രമണി ഭാസ്ക്കരൻ
5.സ്വികരണ കമ്മിറ്റി
ചെയർമാൻ : മാത്യു മാഷ്
കൺവീനർ : രമണി രവി
No comments