ബി.ജെ.പി. ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് ജനപഞ്ചായത്ത് നടത്തി
വെള്ളരിക്കുണ്ട് : ബി.ജെ.പി. ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് ജനപഞ്ചായത്ത് നടത്തി. പത്ത് വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് മാലോത്ത് പ്രകടനവും പൊതുയോഗവും നടത്തിയത്. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി കെ.പി. അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ പുഞ്ച അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ, ബി.ജെപി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി.വി നീത് കുമാർ, െ െവ സ് പ്രസിഡന്റ് കെ.എസ്.രമണി, ജനറൽ സെക്രട്ടറി കെ.കെ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ സ്വാഗതവും, സെക്രട്ടറി സന്തോഷ് കണ്ണീർ വാടി നന്ദിയും പറഞ്ഞു.
No comments