Breaking News

*സംസ്ഥാന തല യുവ ഉത്സവ് നാടോടിനൃത്ത മത്സരത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി ഒന്നാം സ്ഥാനം നേടി ചങ്ങമ്പുഴ വാണിയംപാറ*


കാഞ്ഞങ്ങാട് : കേന്ദ്ര യുവജനകാര്യ മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല യുവ ഉത്സവ് നാടോടിനൃത്ത മത്സരത്തിൽ  വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിയ്ക്ക് ഒന്നാം സ്ഥാനം.
നവംബർ 18,19 തീയതികളിലായി തിരുവനന്തപുരം വർക്കലയിൽ വെച്ച് നടന്ന യുവ ഉത്സവിൽ കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ചുവന്ന ടീമുകളുമായി മാറ്റുരച്ചുകൊണ്ടാണ് കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി ചങ്ങമ്പുഴ കിരീടം നേടിയത്.പ്രശസ്ത നൃത്ത അദ്ധ്യാപകൻ രാമചന്ദ്രൻ വേലാശ്വരമാണ് നാടോടിനൃത്തം പരിശീലിപ്പിച്ചത്.2024 ജനുവരിയിൽ നടക്കുന്ന ദേശീയ യുവ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് ചങ്ങമ്പുഴ മത്സരിക്കും.

No comments