Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം ഏറ്റെടുക്കാൻ ഒരുങ്ങി കമ്പല്ലൂർ നാട്


ചിറ്റാരിക്കാൽ: കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം ജനകീയോത്സവമാക്കാൻ കമ്പല്ലൂരും പരിസര പ്രദേശക്കാരും രംഗത്ത്. കമ്പല്ലൂരിലും പരിസരത്തുമായി 21 പ്രാദേശിക കമ്മിറ്റി രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തു. നവംബർ നാല് ,  അഞ്ച് തീയ്യതികളിൽ മുഴുവൻ വീടുകൾ സന്ദർശിച്ച് ഭക്ഷണത്തിനാവശ്യമായ ഉൽപന്നങ്ങൾ ശേഖരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ കൊല്ലാടയിൽ നിന്നും, പെരളത്ത് നിന്നും  കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. കൊല്ലാടയിൽ നിന്നുള്ള ഘോഷയാത്രക്ക് സംഘാടക സമിതി ചെയർമാൻ അഡ്വ. ജോസഫ് മുത്തോലി , പ്രഥമാധ്യാപിക ബെറ്റി ജോസഫ് , പി.ടി.എ. പ്രസിഡന്റ് കെ.വി.രവി തുടങ്ങിയവർ നേതൃത്വം നല്കി. പെരളത്ത് നിന്നാരംഭിച്ച ഘോഷയാത്രക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, പ്രിൻസിപ്പൽ കെ.പി. ബൈജു , തുടങ്ങിയവർ നേതൃത്വം നൽകി. നൂറുക്കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു.

No comments