അവശ്യസാധനങ്ങളില്ല ; ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ ധർണ്ണ സമരം നടത്തി
വെള്ളരിക്കുണ്ട് : സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി അവശ്യസാധനങ്ങൾ ലഭ്യമാക്കാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. മനുലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു.
സാജൻ പുഞ്ച സ്വാഗതം പറഞ്ഞു. എം.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ ബളാൽ , കെ.എസ് രമണി , വി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
No comments