ഈ വർഷത്തെ ഇമേജ് പരിസ്ഥിതി മിത്ര അവാർഡ് ചിറ്റാരിക്കാൽ കുടുംബരോഗ്യ കേന്ദ്രത്തിനു ലഭിച്ചു
ചിറ്റാരിക്കാൽ : ഈ വർഷത്തെ ഇമേജ് പരിസ്ഥിതി മിത്ര അവാർഡ് ചിറ്റാരിക്കൽ കുടുംബരോഗ്യ കേന്ദ്രത്തിനു ലഭിച്ചു. ആശുപത്രികളിലെ മാലിന്യ നിർമാർജനം, പരസ്ഥിതി പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ടുള്ള മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ആണ് അവാർഡ് നൽകുന്നത്.
ചിറ്റാരിക്കാൽ കുടുംബരോഗ്യ കേന്ദ്രം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ ഉള്ള ഇമേജ് എന്ന മാലിന്യനിർമാർജന പദ്ധതിയുമായി സഹകരിച്ചാണ് ആശുപത്രി മാലിന്യങ്ങൾ സംസാരിക്കുന്നത്. ആശുപത്രി മാലിന്യങ്ങളെ ഓരോ ദിവസവും തരം തിരിച്ചു സൂക്ഷിക്കുകയും , കൃത്യമായ ഇടവേളകളിൽ ഇമേജിന്റെ മാലിന്യ സംസ്കരണ ശാലകളിൽ എത്തിച്ചു നൽകുകയും ആണ് ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡ് ചിറ്റാരിക്കൽ കുടുംബരോഗ്യ കേന്ദ്രത്തിനു ലഭിച്ചത്.
No comments