Breaking News

കണ്ണപുരം പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു


പഴയങ്ങാടി : കണ്ണപുരം പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന ബസില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നിസാര പരികക്കേറ്റു

No comments