മാതൃകാപരം ഈ സത്യസന്ധത ജോലിക്കിടെ ലഭിച്ച സ്വർണ്ണ മോതിരം തിരികെ നൽകി ഉദയപുരം കൂരാംപുഴയിലെ തൊഴിലുറപ്പ് തൊഴിലാളി
ഒടയഞ്ചാൽ: ജോലിക്കിടെ ലഭിച്ചസ്വർണ്ണ മോതിരം തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളി കൂരാംപുഴ ജാനകിയമ്മയുടെ സത്യസന്ധതക്ക് 100 ൽ 100 മാർക്ക് കോടോംബേളുർ ഗ്രാമപഞ്ചായത്തിലെ ഉദയപുരം കൂരാംപുഴയിൽ തൊഴിലുറപ്പ് ജോലിക്കിടെ 5 വർഷം മുമ്പ് നഷ്ടപ്പെട്ട വിവാഹമോതിരം തൊഴിലുറപ്പ് തൊഴിലാളി കൂരാംപുഴയിലെ ജാനകിയമ്മയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു ശശീന്ദ്രന്റെ ഭാര്യ പുഷ്പലതയുടെ പേരെഴുതിയ വിവാഹമോതിരമാണ് തിരികെ ലഭിച്ചത്. ജോലിക്കിടയിൽ ശ്രദ്ധയിൽ പെട്ട മോതിരം വീട്ടുടമയെ വിളിച്ച് മറ്റ് തൊഴിലാളികളുടെ സാനിധ്യത്തിൽ തിരികെ എല്പിക്കുകയായിരുന്നു. ജാനകിയമ്മയുടെ മാതൃകാപരമായ സത്യസന്ധതക്ക് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്
No comments