ക്യൂ സിസ്റ്റത്തെ ചൊല്ലി തർക്കം; ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി
ഭീമനടി: ഓട്ടോറിക്ഷ സ്റ്റാന്റിൽ ക്യൂസിസ്റ്റം തെറ്റിച്ചതിനെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവർമാർ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഓട്ടോറിക്ഷ ഡ്രൈവർമാരായ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൾ മജീ ദ്.കെ, ഭീമനടി നരമ്പച്ചേരി അമ്പുവിന്റെ മകൻ പി.പി.രാജൻ(54) എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. ക്യൂ സിസ്റ്റം തെറ്റിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷകൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. അബ്ദുൾമജീദിനെ രാജൻ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷയിൽ നിന്ന് വലിച്ച് നിലത്തിട്ട് നെഞ്ചിലും തലക്കും ഇടിച്ച് പരിക്കേൽപ്പിക്കുകയും അക്രമത്തിനിടയിൽ മജീദിന്റെ കണ്ണടയും മൊബൈൽഫോണും തകരുകയും ചെയ്തുവത്രെ. ഇതിൽ 4000 രൂപയുടെ നഷ്ടം സംഭവിച്ചതായി അബ്ദുൾമജീദ് പറയുന്നു. എന്നാൽ തന്റെ ഓട്ടോറിക്ഷയിൽ ബോധപൂർവ്വം ഉരസുകയും അടിച്ചും ത ള്ളിതാഴെയിട്ടും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും ഓട്ടോറിക്ഷകൊണ്ട് ഉരസിയതിൽ 5000 രൂപയുടെ നഷ്ടം സംഭവിച്ചതായി രാജനും പറയുന്നു.
No comments