Breaking News

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മലയോരത്ത് ആധിപത്യമുറപ്പിച്ച് ഉമ്മൻചാണ്ടി വിഭാഗം


വെള്ളരിക്കുണ്ട് : യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ മലയോരത്ത് ഉമ്മൻചാണ്ടി വിഭാഗത്തിന് സമഗ്രാധിപത്യം . 

സംസ്ഥാന ജനറൽ സെക്രട്ടറിയായി ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ജോമോൻ ജോസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ 5850 വോട്ടുകൾ നേടിയാണ് ജോമോൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈസ്റ്റ് എളേരിയിൽ നിന്നുള്ള ഷോണി കെ തോമസും വെസ്റ്റ് എളേരിയിൽ നിന്നുള്ള രാജേഷ് തമ്പാനും ജില്ലാ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് എളേരിയിൽ നിന്നും സച്ചിൻ കെ മാത്യുവും ബളാലിൽ നിന്ന് മാർട്ടിൻ ജോർജും ജില്ലാ ജനറൽ സെക്രട്ടറിമാരായി. ഈസ്റ്റ് എളേരിയിലെ ജോബിൻ ബാബു തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് എളേരിയിൽ ജോമോൻ ജോസഫും വെസ്റ്റിൽ ജോബിൻ പറമ്പയും ബളാലിൽ ലിബിൻ ആലപ്പാട്ടും കള്ളാറിൽ മണികണ്ഠനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാവരും ഉമ്മൻചാണ്ടി വിഭാഗമാണ്. ഉമ്മൻ ചാണ്ടിയോടുള്ള മലയോര ജനതയുടെ സ്നേഹവും കടപ്പാടുമാണ് ഈ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ജോസ് അഭിപ്രായപ്പെട്ടു.

No comments