Breaking News

യുവാവിന്റെ അഴുകിയ ജഡം പുഴക്കടവിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി


യുവാവിന്റെ അഴുകിയ ജഡം മലാംകുന്ന് പുഴക്കടവിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ പരേതനായ കണ്ടത്തില്‍ ശ്രീധരന്റെ വളര്‍ത്തുമകനായ രഞ്ജിത്തിന്റെ (44) മൃതദേഹമാണ് ബുധനാഴ്ച്ച രാവിലെ പുഴക്കടവില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയാണ്. കഴിഞ്ഞ 11 മുതല്‍ രഞ്ജിത്തിനെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.


No comments