എരിക്കുളത്തെ കരിഓയിൽ കമ്പനിയിൽ തൊഴിലാളി മരണപ്പെട്ടത് കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റത് മൂലം
മടിക്കൈ എരിക്കുളത്തെ കരി ഓയിൽ കമ്പനിയിൽ തൊഴിലാളി മടിക്കൈ കക്കാട്ട് ഒളയത്ത് കായിലവളപ്പില്‍ ബാലൻ മരിച്ചത് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണതുമൂലം ഉണ്ടായ പരിക്കുമൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്ന് നിലേശ്വരം സി.ഐ കെ.പ്രേംസദന്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ബാലനെ ദുരൂഹ സാഹചര്യത്തില്‍ കരി ഓയില്‍ ശുദ്ധീകരണശാലയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
No comments