Breaking News

അകാലത്തിൽ പൊലിഞ്ഞു പോയ ക്ലായിക്കോട് രാജീവന്റെ കുടുംബത്തെ സഹായിക്കാൻ റോട്ടറി ക്ലബ് പരപ്പയിലെ മെമ്പർമാർ പുതുതായി നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ കുറ്റിയിടൽ ചടങ്ങ് നടന്നു


പരപ്പ : അകാലത്തിൽ പൊലിഞ്ഞു പോയ ക്ലായിക്കോട് രാജീവന്റെ കുടുംബത്തെ സഹായിക്കാൻ ഇറങ്ങുകയാണ് റോട്ടറി ക്ലബ് പരപ്പയിലെ നല്ലവരായ മെമ്പർമാർ.

2 വർഷം മുൻപ് മരണപെട്ട രാജീവൻ പരപ്പയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന രാജീവൻ അസുഖം ബാധിച്ച് മരണപെടുകയായിരുന്നു. ഭാര്യ അശ്വനിയും രണ്ട് പെണ്മക്കളും അടങ്ങിയതാണ് കുടുംബം. ഭർത്താവിന്റെ കുടുംബവീട്ടിൽ ആയിരുന്നു താമസം.ആ സമയത്താണ് റോട്ടറി ക്ലബ് പരപ്പ പാവങ്ങൾക്ക് സൗജന്യമായി വീട്  കെട്ടികൊടുക്കുന്ന കാര്യം അറിയുന്നത്. അതിലേക്ക്   പരപ്പയിലെ മാധ്യമ പ്രവർത്തകനും ബന്ധുവുമായ A R മുരളി അപേക്ഷ കൊടുക്കുകയായിരുന്നു.   രാവിലെ 9 മണിക്ക്  നിർമ്മാണ കമ്മറ്റി ചെയർമാൻ ജോയി പാലക്കുടി സാനിദ്ധ്യത്തിൽ രാജീവന്റെ വീട്ടുകാർ ക്ലായ്ക്കോട് റോഡ് സൈഡിൽ നെൽകിയ 5 സെന്റ് സ്ഥലത്ത് വീടിന്റെ കുറ്റിയിടൽ ചടങ്ങ് നടന്നു. ഭവന നിർമ്മാണ കമ്മിറ്റി  അംഗങ്ങളായ സി വി അജയകുമാർ, റോയ് പുത്തൻപുരക്കൽ, ഹരി ചെന്നക്കോട്, സന്തോഷ് കുമാർ ഇടത്തോട്, ദിലീഷ് പരപ്പ, സിൻജോ ജോസ്  മറ്റു റോട്ടറി മെമ്പർമാരായ വിനയൻ മാരാർ, മധു വട്ടിപുന്ന, റെജി ബിരിക്കുളം, രാമകൃഷ്ണൻ ദീപം, വിനേഷ് എടത്തോട്, ആകാശ്, നിതിൻ ബാനം എന്നിവരും ബന്ധുമിത്രാദികളും നാട്ടുകാരും പങ്കെടുത്തു. എത്രയും പെട്ടെന്ന് തന്നെ വീടിൻറെ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറ്റം ചെയ്യുമെന്ന് നിർമ്മാണ കമ്മിറ്റി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.

No comments