Breaking News

മാവുള്ളാൽ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ഇരുവശവും വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടു കൊത്തി ശുചികരിച്ചു


വെള്ളരിക്കുണ്ട് : മാവുള്ളാൽ പെരുനാൾ ആഘോഷം തുടങ്ങാറായതോടെ മാവുള്ളാൽ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള  റോഡിന്റെ ഇരുവശവും വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃവത്തിൽ വഴിക്കിരുവശവുമുള്ള കാടു കൊത്തി ശുചികരിച്ചു. കിനാനൂർ കരിന്തളം പത്താം 

വാർഡ് മെമ്പർ സിൽവി ജോസഫ് ഉത്ഘാടനം ചെയ്തു.  മൈനോറിറ്റി കോൺഗ്രസ്‌ നിയോജക മണ്ഡലം ചെയർമാൻ വിഎം ഷിഹാബ് , ടൗൺ വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷാജി മാണിശേരി ,10വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ വിജിമോൻ കെ കെ , ബേബി വെള്ളൻകുന്നേൽ , ബേബി  കൈതകുളം ,  ദീപു , ജംഷീർ , ചാക്കോ നെല്ലിയാട്ട് , കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി 


No comments