പള്ളിക്കരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പള്ളിക്കരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയൻ വളപ്പിൽ സുധാകരനെയാണ് (33) പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് സമീപത്തെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. യുവാവിന്റെ മോട്ടോർ ബൈക്ക് താക്കോൽ അടക്കം റോഡരികിൽ നിർത്തിയിട്ട നിലയിലും കാണപ്പെട്ടു. ഇലക്ട്രിക്കൽ തൊഴിലാളിയാണ് മരിച്ച സുധാകരൻ.
No comments