പയ്യന്നൂർ രാമന്തളിയിൽ മത്സ്യത്തൊഴിലാളിയുടെ ബൈക്കും ഷെഡും വലകളും തീവെച്ച് നശിപ്പിച്ചു
പയ്യന്നൂർ രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയുടെ ബൈക്കും ഷെഡും വലകളും സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.
വലയും മറ്റു തൊഴിലുപകരണങ്ങളും സൂക്ഷിക്കാൻ രാമന്തളി കൊവ്വപ്പുറത്തെ ഏറന്‍പുഴക്കരയില്‍ മത്സ്യത്തൊഴിലാളി രാഘവന്‍ നിര്‍മ്മിച്ച ഷെഡും സമീപം നിര്‍ത്തിയിട്ടിരുന്ന സി.പി.എം. പ്രവർത്തകൻ ഗിരീശന്റെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. സമീപത്തായി രാഘവന്റേയും സുഹൃത്ത് സുരേശൻ്റെയും ബൈക്കുകളും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഗിരീശനും രാഘവനും സുരേശനും പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് സംഭവം. ജോലിക്കിടയില്‍ തീയും പുകയും ഉയരുന്നത് കണ്ട് ഓടി യെത്തുമ്പോഴേക്കും ഷെഡും ബൈക്കും പൂർണ്ണമായുംകത്തി നശിച്ചിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന രാഘവന്റെ ബൈക്കിനും തീപടർന്നു. സംഭവം കണ്ട്
ഓടിയെത്തിയവര്‍ സ്ഥലത്ത് നിന്നും തള്ളിമാറ്റിയതിനാലാണ് മറ്റു ബൈക്കുകൾക്ക് തീപടരാതിരുന്നത്.
വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഷെഡിനകത്തുണ്ടായിരുന്ന മൂന്ന്സെറ്റ് വലകളും സമീപത്തുണ്ടായിരുന്ന മൂന്ന് സെറ്റ് നാടന്‍ വലകളും പൂർണ്ണമായുംകത്തി നശിച്ചു.
വലകള്‍ക്ക് മാത്രം 75,000 രൂപ വിലവരും. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments