Breaking News

പരിമിതികളിൽ വീർപ്പുമുട്ടുന്ന പൂടംകല്ല് താലൂക്കാശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ സാധ്യമാക്കണമെന്ന് ആവശ്യം ശക്തം


വെള്ളരിക്കുണ്ട് :  പൂടംകല്ല് താലൂക്കാശുപത്രിയിൽ വികസനം സാധ്യമാക്കണമെന്ന ആവശ്യം ശക്തം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങൾ ആശ്രയിക്കുന്ന താലൂക്കാപത്രി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്.  അടിസ്ഥാന സൗകര്യങ്ങളുടെ

കുറവ് ഇന്നും രോഗി പരിചരണത്തെ ബാധിക്കുന്നു. പകർച്ചപ്പനിയുണ്ടാകാറുള്ള മലയോര മേഖലയിലെ ഏക കിടത്തി ചികിത്സാസൗകര്യമുള്ള

ആശുപത്രിയാണിത്. ഡോക്ടർമാരുടെ കുറവ് പ്രയാസപ്പെടുത്തുന്നുണ്ട്. 13 ഡോക്ടർമാർ ഉണ്ടെങ്കിലും ഒപി സമയത്ത് മുന്നോ, നാലോ ഡോക്ടർമാരാണുണ്ടാവുക. പലപ്പോഴും രാത്രി ഒപി നടക്കുന്നില്ല. ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്ടർമാരെ നിയമിച്ച് പ്രസവചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് ആവശ്യമായ കെട്ടിടവും ഉപകരണങ്ങളും വർഷങ്ങൾക്കുമുമ്പേ ഇവിടെയുണ്ട്. ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധൻ ഇല്ലാത്തത് പ്രയാസമുണ്ടാക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. മോർച്ചറി സൗകര്യവുമില്ല. സ്ഥിരം എക്സറേ ടെക്നീഷ്യനുമില്ല. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള പ്രവൃത്തി തുടങ്ങിയിട്ടെങ്കിലും പ്രവർത്തനം തുടങ്ങാനായില്ല. എൻഡോസൾഫാൻ രോഗികൾക്കുള്ള ചികിത്സയ്ക്ക് പ്രത്യേക സൗകര്യവും ഇവിടെയില്ല.

No comments