കാസർകോട് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
വനിതാ ശിശു വികസന വകുപ്പ് തലത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലേക്ക് കാസര്‍കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ഡിഗ്രി, ബികോം /ഡിപ്ലോമ ഇന്‍ അക്കൗണ്ട്‌സ്, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം) ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക് (വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഡാറ്റ എന്‍ട്രി പരിജ്ഞാനം (മലയാളം/ഇംഗ്ലീഷ് ) മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 27ന് രാവിലെ പത്തിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കാസര്‍കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 293060.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവ്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസിന് കീഴില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ്. ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മൂന്ന് മാസത്തേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷ ഇമെയില്‍ മുഖേനയോ നേരിട്ടോ 2024 ജനുവരി അഞ്ചിനകം ലഭിക്കണം. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2024 ജനുവരി പത്ത് ബുധനാഴ്ച്ച രാവിലെ 11ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഇമെയില്‍ eekgd.hed@kerala.gov.in

No comments