Breaking News

'നന്മയുള്ള യുവത്വം' മഞ്ഞളങ്കാട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ സൗജന്യ കരാട്ടെ പരിശീലനത്തിന് തുടക്കം


 ചോയ്യങ്കോട്  : നാടിൻ്റെ കലാകായിക സാമൂഹ്യരംഗത്ത് 30 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന മഞ്ഞളങ്കാട് പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 'നന്മയുള്ള യുവത്വം' എന്ന മുദ്രാവാക്യവുമായി നീലേശ്വരം ചാമ്പ്യൻസ് കരാട്ടെ അക്കാദമിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന സൗജന്യ കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. രവി  നിർവ്വഹിച്ചു .ചടങ്ങിൽ വച്ച് കലാകായിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. സെയ്ഡോകാൻ കരാട്ടെ ഫെഡറേഷൻ ഏഷ്യൻ ചീഫും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ ക്വോഷി ഷാജു മാധവൻ, ഇൻഡോനേഷ്യ WSKF ചാമ്പ്യൻഷിപ്പ് 2023, ബ്ലാക്ക് ബെൽറ്റ് 3rd DAN സിൽവർ മെഡൽ ജേതാവ് സെൻസായി സ്മൃതി കെ. ഷാജു, സംസ്ഥാനതല ഗോൾഡ് മെഡൽ ജേതാവും ഇൻഡോനേഷ്യയിൽ മത്സരിച്ച സെമ്പായ് അഭിനന്ദ് എ. വി., കിനാനൂർ റോഡ് ചന്തു ഓഫീസർ സ്മാരക വോളിബോൾ അക്കാദമിയുടെ സ്ഥാപക പ്രസിഡൻ്റായ സി. വി.സന്തോഷ് കുമാർ, സാംസ്കാരിക വകുപ്പ് കലാ അധ്യാപകൻ എം. എം. രജീഷ്,  ഡ്രോപ്പ് റോൾ ബോൾ ദേശീയ ചാമ്പ്യൻ കെ. വി. അഖില ഹരി, സ്പൈസസ് ബോർഡ് സംസ്ഥാനതല ക്വിസ് മത്സര ജേതാവ് ഗായത്രി കൃഷ്ണ, ആര്യഭട്ട മാത്സ് ഒളിമ്പ്യാഡ് റാങ്ക് ജേതാക്കളായ ഭദ്ര ബാലചന്ദ്രൻ, അനിഹ മനോജ്, ചിറ്റാരിക്കൽ സബ് ജില്ലാതല ഫാബ്രിക് പെയിൻറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സോനാ സന്തോഷ് എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിനാനൂർ അധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. കൈരളി, ചന്തു ഓഫീസർ സ്മാരക വോളിബോൾ അക്കാദമി പ്രസിഡണ്ട് ഒ.വി. രമേശ് , ചോയ്യങ്കോട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ. വി. ഗോകുലൻ, പ്രോഗ്രാം കൺവീനർ പി.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.  ക്ലബ്ബ് സെക്രട്ടറി കെ. സുമേഷ് കുമാർ സ്വാഗതവും എസ്.കെ. മോഹനൻ നന്ദിയും പറഞ്ഞു

No comments