ഒടുവിൽ സഹായമെത്തി പ്രകാശന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കിട്ടി
ഒടുവിൽ ഉദാരമതികളുടെ സഹായമെത്തി ആശുപത്രിയിൽ നിന്നും പ്രകാശന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കിട്ടി. ആശുപത്രി ബില്ല് പൂർണ്ണമായും അടക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച നീലേശ്വരത്ത് വാടക വീട്ടിൽ താമസിക്കുന്ന ബിരിക്കുളത്തെ കോഴിക്കൽ ഹൗസിൽ കെ.എസ് പ്രകാശ (53) ന്റെ മൃതദേഹമാണ് ചൊവാഴ്ച്ച ഉച്ചയോടെ വീട്ടുകാർക്ക് വിട്ടു കൊടുത്തത്.ആശുപത്രി ബില്ലിൽ അഞ്ചു ലക്ഷംരൂപ അടക്കാൻ ബാക്കി വന്നതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടു കിട്ടാതിരുന്നത്. ഈ കടുംബത്തിന്റെ വിഷമാവസ്ഥയറിഞ്ഞ് ഗൾഫിൽ നിന്നും നാട്ടിൽ നിന്നും ഉദാരമതികൾ നൽകിയ മൂന്ന് ലക്ഷം രൂപ ആശുപത്രി അടക്കുകയും ബാക്കി രണ്ട് ലക്ഷം രൂപയുടെ ചെക്കും നൽകിയ ശേഷമാണ് മൃതദേഹം വിട്ടു കൊടുത്തത്.
അസുഖത്തെ തുടർന്ന് നാൽപ്പത് ദിവസമായി പ്രകാശൻ
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ
22 ദിവസം വെന്റിലേറ്ററിലായിരുന്നു ഞായറാഴ്ച്ച രാവിലെയാണ് പ്രകാശൻ മരണപ്പെട്ടത്. കൂലിതൊഴിലാളിയായ പ്രകാശനും ഭാര്യ കനകലതയും മക്കളായ പ്രിയകലയും ശ്യാം പ്രകാശും. നീലേശ്വരം രാജാസ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം ഹൊസ്ദുർഗിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.
No comments