ആശുപത്രിയിലേക്ക് മരുന്ന് വാങ്ങാൻ പോയ ഭർതൃമതിയായ യുവതിയെ കാണാതായി രാജപുരം പോലീസ് കേസ് എടുത്തു
രാജപുരം :ആശുപത്രിയിലേക്ക് മരുന്ന് വാങ്ങാൻ പോയ ഭർതൃമതിയായ യുവതിയെ കാണാതായ തായി പരാതി. പനത്തടി എരിഞ്ഞിലം കോട് സ്വദേശിനിയായ 36 കാരിയെയാണ് കാണാതായത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും പോയതാണ്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
No comments