Breaking News

വെളളരിക്കുണ്ട് സഹൃദയ വായനശാല & ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു


വെള്ളരിക്കുണ്ട് : അരനൂറ്റാണ്ടിൽ ഏറെക്കാലം  വെള്ളരിക്കുണ്ടിന്റെ സാംസ്കാരിക ചിഹ്നമായി നിലകൊണ്ട സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് കെ.കെ രാഗേഷ് എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി. പ്രഭാകരൻ മാസ്റ്റർ ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി വി ചന്ദ്രൻ ഫോട്ടോ അനാച്ഛാദനവും സുവനീർ പ്രകാശനവും നടത്തി. ഗ്രന്ഥാലോകം പത്രാധിപർ പി.വി.കെ പനയാൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആർ സോമൻ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ , കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സിൽവി ജോസഫ് , ഒൻപതാം വാർഡ് മെമ്പർ എം.ബി രാഘവൻ , ലൈബ്രറി കൗൺസിൽ എക്സി. അംഗം രമണി രവി , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ , തഹസിൽദാർ പി.വി മുരളി , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ ,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഏ ആർ രാജു ,  കെ.ഭാസ്ക്കരൻ,  ബിജിമോൻ , പ്രമോദ് വർണ്ണം , സി.എം ഇബ്രാഹിം , നന്ദകുമാർ പിടി , തങ്കച്ചൻ വടക്കേമുറി , സാലു കെ.എ , ഷൈലജ കൃഷ്ണൻ , തങ്കമണി രാമകൃഷ്ണൻ ,  പി.വി ഭാസ്ക്കരൻ , സി.എ ദേവസ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡണ്ട് വി.ബി രവീന്ദ്രൻ നായർ നന്ദി പറഞ്ഞു. തുടർന്ന് പ്രാദേശിക കാലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പയ്യന്നൂർ റിഥം ഫോക്ക് നാടൻ പാട്ടുകളും അരങ്ങേറി

No comments