Breaking News

കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന വിജയം കാറഡുക്കയിൽ നടന്ന റവന്യൂ ജില്ലാ സക്കൂൾ യുവജനോത്സവത്തിൽ 122 പോയിന്റ നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ സ്ക്കൂൾ ജേതാക്കളായി

കമ്പല്ലൂർ : കാറഡുക്കയിൽ നടന്ന റവന്യൂ ജില്ലാ സക്കൂൾ യുവജനോത്സവത്തിൽ 122 പോയിന്റ നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ സ്ക്കൂൾ  ജേതാക്കളായി. 26 ഇനങ്ങളിലാക്കി 130 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. 15 വ്യക്തിഗതയിനങ്ങളും 11 ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഇവർ പങ്കെടുത്തത്. ഇതിൽ ഒൻപത് ഇനങ്ങളിലായി 23 ഓളം വിദ്യാർഥികൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്.  ഓവറോൾ മത്സരത്തിൽ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറിക്ക് അഞ്ചാം സ്ഥാനവും ലഭിച്ചിട്ടുണ്ട് .

കേരളത്തിലെ ആദ്യത്തെ ഹയർസെക്കൻഡറി സ്കൂളാണ് കമ്പല്ലൂരിലേത്. ഉന്നത അക്കാദമിക് നിലവാരത്തോടൊപ്പം , പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് പിന്നിലെന്ന് കൺവീനർ സൽമത്ത് ടീച്ചർ പറഞ്ഞു. പ്രിൻസിപ്പൽ കെ.പി. ബൈജു , പ്രഥമാധ്യാപിക ബെറ്റി ജോർജ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

No comments