Breaking News

അടിമുടി മാറ്റം .... വെള്ളരിക്കുണ്ട് ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയായ ഹരിതം വെള്ളരിക്കുണ്ടിന്റെ രണ്ടാമത് യോഗം വ്യാപാരഭവനിൽ നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തെ ഹരിത മനോഹരമാക്കുന്നതിനായി ബളാൽ പഞ്ചായത്തിനോടൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും മതാധ്യക്ഷന്മാരും കൈ കോർക്കുന്നു. മങ്കയം റേഷൻ കട മുതൽ പോലീസ് സ്റ്റേഷൻ, സെന്റ് ജൂഡ്സ് കോളേജും ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വീടുകളും  അവിടെ താമസിക്കുന്ന എല്ലാ ആളുകളെയും അംഗങ്ങളാക്കി ഹരിതം കേരളം എന്ന പേരിൽ ടൗണിന്റെ ശുചിത്വ മാലിന്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ത്വരിതഗതിയിലുള്ള വികസനം സാധ്യമാക്കുന്നതിനുമാണ് ഈ പുതിയ കൂട്ടായ്മ. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ്യ കട്ടക്കയം വൈസ് പ്രസിഡന്റ് രാധാമണി എം എന്നിവർ രക്ഷാധികാരികളും ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ചെയർമാനുമായി ഇതിനായി കമ്മിറ്റി നിലവിൽ വന്നു. പ്രസ്തുത പ്രദേശത്തെ റോഡരികിലെ മുഴുവൻ കാടും കമ്മിറ്റിയുടെ നേതൃത്വത്തിൽ  വെട്ടിത്തെളിച്ച് കഴിഞ്ഞു. ഇന്ന് രാവിലെ 9.30 ന് വിവിധ തുറകളിലെ നൂറോളം പേരെ പങ്കെടുപ്പിച്ച് ടൗൺ ശുചീകരണം നടത്തും. വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കും. പറമ്പ ശ്രീപുരം അമ്പല കമ്മിറ്റിയുടെ സന്നദ്ധപ്രവർത്തകരും ഒപ്പം ചേരും. ജനുവരി ഒന്നിന് മുമ്പായി റോഡിന് ഇരുവശവും യന്ത്രസഹായത്താൽ നിരപ്പാക്കും. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പൂച്ചട്ടി സ്ഥാപിച്ച് മനോഹരമാക്കും. ടൗണിലെ ഗതാഗതം, വെളിച്ചം ,പുഴ ശുചീകരണം, തുടങ്ങി എല്ലാ പ്രശ്നങ്ങളിലും സമിതി ഇടപെടാനും തീരുമാനിച്ചു.

No comments