Breaking News

പിണറായി വിജയൻറെ പോലീസും DYFI ഗുണ്ടകളും നടത്തുന്ന അതിക്രമങ്ങളെ കോൺഗ്രസ് പാർട്ടി ശക്തമായി നേരിടും ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തിൽ നടക്കുന്ന നവകേരള സദസ് സർക്കാർ ചിലവിൽ പാർട്ടി സമ്മേളനങ്ങളാക്കി മാറ്റുകയും ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാതെ മുഖ്യമന്ത്രിയും സഹ മന്ത്രിമാരും ഊര് ചുറ്റുകയാണെന്ന്  ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ പറഞ്ഞു 

കാസർഗോഡ് ജില്ലയിൽ  നിന്ന് ലഭിച്ച 29408 പരാതികളിൽ  1461 പരാതികളിലാണ് പരിഹാരമുണ്ടായത് ഒരു മാസത്തിലധികം സമയമുണ്ടായിട്ടും സർക്കാരും ഉദ്യോഗസ്ഥരും പരാതിയിന്മേൽ അടയിരിക്കുകയാണ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു വില പോലും കൽപ്പിക്കാത്ത പിണറായി വിജയൻ നടത്തുന്ന ധൂർത്ത്സദസിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധ സമരം നടത്തുന്ന  കെ.എസ്.യു -യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ പോലീസും അംഗരക്ഷകരും ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചേർന്ന്  നടത്തുന്ന അതിക്രമങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ശക്തമായി നേരിടുമെന്നും സമരങ്ങളിലേർപ്പെടുന്ന കെ എസ യു -യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് സംരക്ഷണ കവചമൊരുക്കി പാർട്ടി മുന്നോട്ടു പോകുമെന്നും   ഡിസിസി പ്രസിഡൻറ്  പറഞ്ഞു 

കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസും മുഖ്യമന്ത്രിയുടെ ഗൺമാൻ മാരായ ഗുണ്ടകളും ചേർന്ന് നടത്തുന്ന നരനായാട്ടിനെതിരെ കെപിസിസി ആഹ്വാന പ്രകാരം ജില്ലയിലെ 16 പോലീസ് സ്റ്റേഷനുകളിലേക്ക്  നടത്തിയ ബഹുജന മാർച്ചിന്റെ  ഭാഗമായി ഹൊസ്ദുർഗ് പോലീസ്  സ്റ്റേഷനിലേക്ക് കാഞ്ഞങ്ങാട്,അജാനൂർ,മടിക്കൈ മണ്ഡലങ്ങളുടെ നേതൃത്ത്വത്തിൽ നടത്തിയ മാർച്ച് ഉൽഘടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം 


കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ് ,കോൺഗ്രസ്സ് നേതാക്കളായ സിവി ഭാവനൻ,എൻകെ രത്നാകരൻ ,കെകെ ബാബു ,എക്കാൽ കുഞ്ഞിരാമൻ,വി ഗോപി ,എം കുഞ്ഞികൃഷ്ണൻ ,ബഷീർ ആറങ്ങാടി ,പ്രവീൺ തോയമ്മൽ ,സി ശ്യാമള ,കെപി മോഹനൻ ,സിജോ അമ്പാട്ട്,നിശാന്ത് കല്ലിങ്കാൽ,ഷിബിൻ ഉപ്പിലിക്കൈ ,മൊയ്‌തീൻ കുഞ്ഞി  എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ചു

No comments