ബളാൽ, കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു
വെള്ളരിക്കുണ്ട് : മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എം ഗുണ്ടകളും ചേര്‍ന്ന് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കോണ്‍ഗ്രസ് ബഹുജന മാർച്ച് നടന്നു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
ബളാൽ, കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷനായി. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സണ്ണി കള്ളുവേലിൽ സംസാരിച്ചു.
കളളാർ, പനത്തടി, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജപുരം സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി രാജപുരം ടൗണിൽ നിന്നുംപ്രതിഷേധപ്രകടനത്തോടെ ആരംഭിച്ചമാർച്ച് പോലിസ് സ്റ്റേഷനുമുന്നിൽ ഡി. സി. സി. ജെനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ശ്രീ. ടി. കെ. നാരായണൻ കള്ളാർ മണ്ഡലം പ്രസിഡന്റ് ശ്രീ. എം. എം. സൈമൺ പനത്തടി മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ്.. തുടങ്ങിയവർ നേതൃത്വം നൽക്കി.!.കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ പോഷക സംഘടന നേതാക്കൾ കോൺഗ്രസ്/യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ സംബന്ധിച്ചു.
No comments