Breaking News

വെസ്റ്റ് എളേരി പുങ്ങംചാലിൽ തരിശ്പാടത്ത്‌ പ്രവാസികൾ ഇറക്കിയ നെൽകൃഷിയിൽ നൂറ് മേനി വിളവ്..


വെള്ളരിക്കുണ്ട് : 25 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവർ തരിശ് ഭൂമിയിൽ ഇറക്കിയ നെൽകൃഷിയിൽ നൂറ് മേനിവിളവ്..

വെസ്റ്റ് എളേരി ചീർക്കയത്തെ പാട്ടത്തിൽ മോഹനൻ നായരും (57) പുങ്ങംചാലിലെ തളാപ്പൻ കൃഷ്ണൻ നായരും(59). ചേർത്തല സുരേഷുമാണ് (54) കാർഷിക കേരളത്തിന് തന്നെ അഭിമാനമായത്.

ദുബായ് ആട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്ക് ആയി ജോലി ചെയ്ത ആളാണ് മോഹനൻ നായർ. കൃഷണൻ നായർദുബായ് ഹോറിസൻ കാറ്ററിങ്ങ് സെന്ററിൽ ജോലി ചെയ്തയാളും.

ഇരുവരും പ്രവാസജീവിതം അവസാനിപ്പിച്ച് ഒരുവർഷം മുൻപാണ് നാട്ടിൽ എത്തിയത്. ഇനിയുള്ള കാലം നാട്ടിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കവെയാണ് ഇരുവരുടെ യും സുഹൃത്തും ക്ഷീരകർഷകനുമായ സുരേഷുമായി കൂട്ട് കൃഷിയെ പറ്റി ആലോചിക്കുന്നത്.

കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ഇവരുടെ ടീം പുങ്ങം ചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അതീനതതയിലുള്ള പാടത്ത് നെൽ കൃഷി ചെയ്യാൻ തീരുമാനിച്ചു.രണ്ട് ഏക്കർ പാട മാണ് ഇവർ നെൽ കൃഷിക്കായി ക്ഷേത്രഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. ഇതിൽ വെസ്റ്റ് എളേരി കൃഷി ഭവന്റെ പൂർണ്ണ പിന്തുണയോടെ ഇവർ തൊണ്ണൂറാൻ ഇനത്തിൽ പ്പെട്ട നെൽ വിത്ത്‌ വിതക്കുകയായിരുന്നു..


നെൽകൃഷിയിലെ പരിചയസമ്പത്ത്‌ ഒന്നും ഇല്ലാതിരുന്ന ഈ മൂവർ സംഗം എല്ലാതടസ്സങ്ങളും അതിജീവിച്ചാണ് തരിശ്പാടം നിറയെ സമൃധിയുടെ പൊൻ കതിർ വിരിയിക്കുന്നതിൽ നൂറ് മേനി വിജയം കൊയ്തിരിക്കുന്നത്. കളരി നെൽപ്പാടത്ത്‌ നടന്ന മൂവർ സംഗത്തിന്റെ കൊയ്ത്ത്‌ ഉത്സവം  പരപ്പബ്ലോക്ക്‌  കൃഷി അസിസ്റ്റന്റ് ഡയരക് ട്ടർ അരുൺ ടി. ടി. ഉൽഘടനം ചെയ്തു.

വാർഡ് മെബാർ കെ. കെ. തങ്കച്ചൻ. അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ വി. വി. രാജീവൻ 

കളരി തറവാട്ട് കാരണവർ പാട്ടത്തിൽ അപ്പുകുട്ടൻ നായർ. ഐക്കോട്ട് അച്ഛൻ എ. ടി. കുഞ്ഞബു നായർ 


കൃഷി അസി ഓഫീസർ മാരായ  രാജീവൻ സി. എച്ച്. പി. സിന്ധു. സി. പി. വിജേഷ്.രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്പെട്ട ആന്റക്സ് ജോസഫ്. ടി. വി. തമ്പാൻ. തുടങ്ങിയവർ പ്രസംഗിച്ചു...

No comments