33 വർഷം രാജ്യസേവനത്തിന് ശേഷം പിരിഞ്ഞു വന്ന സൈനികൻ മധുസൂദനനെ ബിരിക്കുളം ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു
ബിരിക്കുളം : നീണ്ട 33 വർഷം രാജ്യസേവനം ചെയ്തു പിരിഞ്ഞു വന്ന സൈനികൻ ശ്രീ.മധുസൂദനനെ ബിരിക്കുളം ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സിനു കൂടോൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് പന്തമ്മാക്കൽ സ്വാഗതം ആശംസിച്ചു
സണ്ണി സി എ പൊന്നാട അണിയിച്ചു സ്വീകരിക്കുകയും ക്ലബിന്റെ സ്നേഹോപഹാരം രാജീവൻ കക്കാണത്ത് സമർപ്പിക്കുകയും ചെയ്തു
റെജി തോക്കാനാട്ട്,ഹരി ചെന്നക്കോട് നൗഷാദ് കാളിയാനം, ബെന്നി മടക്കാക്കുഴി എന്നിവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ 33 വർഷങ്ങൾ രാജ്യത്തെ സേവിച്ചത് പോലെ തുടർന്നങ്ങോട്ട് നാടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമാകാൻ ശ്രീ മധുസൂദനന് കഴിയട്ടെ എന്ന് ക്ലബ് പ്രവർത്തകർ ആശംസിച്ചു
തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ സൈനിക ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും ഒരു പട്ടാളക്കാരന്റ ജീവിതത്തിൽ അച്ചടക്കവും ആരോഗ്യവും എത്ര അത്യന്താപേക്ഷിത മാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇനിയങ്ങോട്ടും നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടാകും എന്ന് അദ്ദേഹം ഉറപ്പ് നൽകി, വിനയചന്ദ്രൻ ടി വി നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു
No comments