Breaking News

പയ്യന്നൂർ സഹൃദയക്കൂട്ടം പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം എൻ ശശിധരന്


പയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമാക്കി കൊണ്ടുള്ള സാഹിത്യ-നാടക,സിനിമ ആസ്വാദകരുടെ വിപുലമായ കൂട്ടായ്മയാണ് സഹൃദയക്കൂട്ടം, സഹൃദയക്കൂട്ടത്തിൻ്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം നിരൂപകനും, നാടകകൃത്തും, തിരക്കഥാകൃത്തുമായ എൻ.ശശിധരന് നൽകുമെന്ന് സംഘാടകൻ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം രൂപയും, ബാബു അന്നൂർ രൂപകല്പന ചെയ്ത ശിൽപ്പവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജനുവരി 7 ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ചലച്ചിത്ര സാംസ്കാരിക മേഖലയിലെ പ്രമുഖർ ചേർന്ന് എൻ.ശശിധരന് സമ്മാനിക്കും.ടി.വി ചന്ദ്രൻ, സക്കറിയ, ഇ.പി.രാജഗോപാലൻ, പി.എൻ.ഗോപീകൃഷ്ണൻ, ആർ.രാജശ്രീ എന്നിവരായിരുന്നു പുരസ്കാര നിർണ്ണയ സമിതി. പി. പ്രേമചന്ദ്രൻ ,രാജേഷ് അഴിക്കോടൻ, വിജയൻ കാഡകം, കെ.സുരേശൻ മാസ്റ്റർ, ശിവകുമാർ കാങ്കോൽ, എ. ബദറുന്നീസ എന്നിവർ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു.


എഴുത്തുക്കാരൻ, വായനക്കാരൻ എന്നീ നിലകളിൽ മലയാളത്തിലെ സമാനതകളില്ലാത്ത സർഗ്ഗാത്മക വ്യക്തിത്വമാണ് എൻ.ശശിധരൻ. ഉത്തര കേരളത്തിൻ്റെ സാംസ്കാരിക സാമൂഹ്യ ജീവിതത്തെ അടയാളപ്പെടുത്തിയ, മണ്ണിനെ തൊട്ടു നിൽക്കുന്ന മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളെ സൂക്ഷമായി അപഗ്രഥിക്കുന്ന നിരവധി നാടകങ്ങളാൽ മലയാള നാടകത്തിൻ്റെ ചരിത്രത്തിൽ ഒളിമങ്ങാത്ത സ്ഥാനം എൻ.ശശിധരനുണ്ട്. തിരക്കഥാകത്ത്, ചലച്ചിത്രാസ്വാദകൻ എന്നീ നിലകളിലും എൻ ശശിധരൻ്റെ എഴുത്തുകൾ ആ മേഖലകളിലെ വേറിട്ട സ്വരങ്ങളാണ്. ലോക സാഹിത്യത്തിൻ്റെ ദൈനംദിന പരിണാമങ്ങളെ ഇത്രമാത്രം അഭിനിവേശത്തോടെ പിൻതുടർന്ന വായനക്കാരും എൻ.ശശിധരനെ പോലെ അധികമില്ല, എഴുത്തും, വായനയും സമന്വയിച്ച അപൂർവ്വതയാണ് എൻ.ശശിധരൻ, ആ അപൂർവ്വതയാണ് പുരസ്കാര സമർപ്പണത്തിലൂടെ ആദരിക്കപ്പെടുന്നത്.

No comments