തളിപ്പറമ്പ് ബാറിലെ അഭിഭാഷകയും സിനിമാതാരവുമായ (തൊണ്ടിമുതലും ദൃക്സാക്ഷിയും) പട്ടുവം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ് ബാറിലെ അഭിഭാഷകയും സിനിമാതാരവുമായ (തൊണ്ടിമുതലും ദൃക്സാക്ഷിയും) പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയെ (46) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം. വീട്ടിലെ മുറിയുടെ ജനല്‍ ഗ്രില്‍സില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട രഞ്ജനയെ ബന്ധുക്കൾ ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സേവാഭാരതി പട്ടുവം പഞ്ചായത്ത് എക്‌സിക്യുട്ടീവ് അംഗമാണ്. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണന്‍ നായരുടെയും പങ്കജത്തിന്റെയും മകളാണ്. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍ക്കോട് ( റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന്‍ പ്രകാശ് ( വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന്‍ പ്രകാശ് (വിദ്യാര്‍ത്ഥി, മംഗലാപുരം).
സഹോദരിമാര്‍: അന്‍ജന, അര്‍ച്ചന. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച നടക്കും.
No comments