Breaking News

'വളാപ്പാടി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണം': യൂത്ത് കോൺഗ്രസ് കാലിച്ചാനടുക്കം യൂണിറ്റ് സൂചനാ സമരം നടത്തി


കാലിച്ചാനടുക്കം: വളാപ്പാടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  യൂത്ത് കോൺഗ്രസ് കാലിച്ചാനടുക്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സൂചനാ സമരം നടത്തി. കോടോം ബേളൂർ പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിൻസ് തോമസ് അധ്യക്ഷത വഹിച്ചു. വളാപ്പാടി പാലത്തിന്റെ അപ്രോച്ച് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ രീതിയിൽ ജനകീയ പ്രക്ഷോപം നടത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ഷീജ അറിയിച്ചു. യാതൊരു നടപടിക്രമവും പാലിക്കാതെയാണ് പാലം പണി പൂർത്തിയാക്കിയതെന്ന് അവർ ആരോപിച്ചു. മൈനോറിറ്റി കോൺഗ്രസിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ഷിഹാബ് വെള്ളരിക്കുണ്ട്, മൈനോറിറ്റി കോടോം ബേളൂർ മണ്ഡലം ചെയർമാൻ ജിജോമോൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിബിൻ ജെയിംസ്, കെ എസ് യു നേതാക്കളായ ആശിഷ് അടുക്കം, അഖിൽ അടുക്കം,  കോൺഗ്രസ് 74 -ാം ബൂത്ത് പ്രസിഡന്റ്  മുകുന്ദൻ മൂപ്പിൽ, സുരേഷ് വളാപ്പാടി, മുൻ മെമ്പർ അജയൻ ശാസ്താംപാറ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കാർത്യായനി കലയന്തടം, രജീഷ് കൂവക്കല്ല്, റഷീദ് വളാപ്പാടി, സിന്ധു ആലത്തടി എന്നിവർ സംബന്ധിച്ചു

No comments