Breaking News

സെറ്റോ താലൂക്ക്തല കമ്മറ്റി വെളളരിക്കുണ്ടിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി


കാഞ്ഞങ്ങാട് :   ആറു ഗഡു കുടിശ്ശിക ക്ഷാമ ബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സർക്കാരിന്റെ അവകാശ നിഷേധ ത്തിനെതിരെയും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈ സേഷൻ (സെറ്റോ ) 2024  ജനുവരി 24 നു നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി വെള്ളരിക്കുണ്ട്  താലൂക്ക് തല കമ്മിറ്റി കെ പി എസ് ടി എ വെള്ളരിക്കുണ്ട് ഓഫീസിൽ വെച്ച് സമര  പ്രഖ്യാപന  കൺവെൻഷൻ നടത്തി. യൂത്ത്  കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ജോസ്   ഉദ്ഘാടനം ചെയ്തു. സെറ്റോ വെള്ളരിക്കുണ്ട്  താലൂക്ക് ചെയർമാൻ ആർ. മധുസൂദനൻ  അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കൺവീനർ കെ. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. എൻ ജി ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് റെനിൽ കെ. തോമസ്, കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ പ്രസിഡൻ്റ് ശ്രീ. ജിജോ. പി ജോസഫ് , കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ബാങ്ക് പ്രസിഡൻ്റ് ശ്രീ.അലോഷ്യസ് ജോർജ്, എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം  ശ്രീ .ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു. സെറ്റോ വെള്ളരിക്കുണ്ട് താലൂക്ക് കൺവീനർ വർഗ്ഗീസ്.സി.എം  സ്വാഗതവും എൻ ജി ഒ അസോസിയേഷൻ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ബ്രാഞ്ച് പ്രസിഡന്റ്‌ ശ്രീ രാജേഷ് കമ്പല്ലൂർ  നന്ദിയും പറഞ്ഞു.

No comments