Breaking News

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുന : സംഘടനയുടെ ഭാഗമായി ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുന:സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുന:സംഘടനയുടെ ഭാഗമായി ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പുന:സംഘടിപ്പിച്ചു.ബളാൽ, കള്ളാർ, പനത്തടി, കോടോം ബേളൂർ, കാലിച്ചാനടുക്കം  ഉൾപ്പെടെ അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റായി മധുസൂദനൻ ബാലൂരിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.യുവാക്കുകൾക്കും പുന : സംഘടനയിൽ കൃത്യമായ പ്രാധാന്യം നൽകി എന്നത് പ്രവർത്തകർക്കിടയിൽ പുത്തനുണർവ് നൽകിയിട്ടുണ്ട്. ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും മലയോരത്തെ കോൺഗ്രസിന്റെ മുഖവുമായ സണ്ണി കള്ളുവെലിയെ ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ വൈസ്പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു , മാലോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്ന വി മാധവൻ നായർ, മോൻസി ജോയ്,ജോസ് മണിയങ്ങാട്ട് എന്നിവരും ബളാൽ മണ്ഡലത്തിൽ നിന്നും വൈസ് പ്രസിഡന്റ്മാരാകും. ബിജു ചാമാക്കാല, പി സി രഘുനാഥൻ, വി വി രാഘവൻ, ബാലചന്ദ്രൻ ചുള്ളി ,ജിമ്മി ഇടപ്പാടി, ജോസ് അഗസ്റ്റിൻ തുടങ്ങി പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരുന്നത് പ്രവർത്തകരിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

No comments