ക്ലാസ്സ് റൂം ശാസ്ത്ര ഗവേഷണത്തിന്റെ വാതായനങ്ങൾ തുറക്കാൻ സയൻസ് ഫെസ്റ്റ്
ചെറുവത്തൂർ :പൊ തു വിദ്യാലയങ്ങളിലെ ശാസ്ത്ര പഠനം പ്രവർത്തനാധിഷ്ഠിതവും അന്വേഷണാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം ഈ അക്കാദമിക വർഷത്തിൽ നടപ്പിലാക്കുന്ന സയൻസ് ഫെസ്റ്റ് ന്റെ ജില്ലാതല പരിശീലനം സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ശ്രീ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ-ഓഡിനേറ്റർ സുനിൽകുമാർ എം അദ്ധ്യക്ഷത വഹിച്ചു. വ്യക്തിഗത പ്രൊജക്റ്റ് അവതരണം, അന്വേഷണാത്മക ക്വിസ്, ശാസ്ത്ര ്് കോർണറിലേക്കുളള സയൻസ് കിറ്റ് സംഘാടനം, ശാസ്ത്രലാബ് നവീകരണം തുടങ്ങിയ വിവിധങ്ങളായ ശാസ്ത്ര പരിപോഷണ പരിപാടികൾ ബി.ആർ.സി ജില്ലാതലങ്ങളിൽ നടക്കും. ഗവേഷണാത്മക പ്രൊജക്റ്റ് അവതരിപ്പിച്ച് മികവ് തെളിയിച്ച കുട്ടികളെ മാർച്ചിൽ നടക്കുന്ന ജില്ലാതല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുപ്പിക്കും പുതിയ കാലഘട്ടത്തിലെ കുട്ടികൾക്ക് പാഠപുസ്തകത്തിനും ക്ലാസ് മുറികൾക്കുമപ്പുറം പഠനത്തിന്റെ പുതിയ മേഖലകൾ തുറന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ജില്ലാതല പരിപാടിയിൽ ഹോസ്ദുർഗ് എ.ഇ. ഒ ശ്രീ രമേശൻ പുന്ന ത്തിരിയൻ മുഖ്യാതിഥിയായിരുന്നു. സി.പി. ഒ രഞ്ജിത്ത്.കെ.പി , ഡയറ്റ് ഫാക്കൽറ്റി വിനോദ് കുട്ടമത്ത് , ജി.യു.പി എസ് പാടിക്കീൽ സ്കൂൾ ഹെഡ്മിട്രസ് ശ്രീമതി ശശികല കെ, രാധാകൃഷ്ണൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ മധുസൂദനൻ എം.എം സ്വാഗതവും ട്രെയിനർ പി.രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു
No comments