Breaking News

ഭിന്നശേഷി മാസാചരണം; സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കാൽ ബി.ആർ.സി ചിറ്റാരിക്കാൽ ടൗണിൽ റാലി സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ: സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കാൽ ബി.ആർ.സി ചിറ്റാരിക്കാൽ ടൗണിൽ റാലി സംഘടിപ്പിച്ചു. ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായാണ് തോമാപുരം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ  ചിറ്റാരിക്കാൽ ടൗണിൽ ബാന്റുമേളത്തിന്റെ അകമ്പടിയോടെ ഭിന്നശേഷി കുട്ടികൾക്കുള്ള ഐക്യദാർഢ്യ  സന്ദേശവുമായി റാലി നടത്തിയത്. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലി  ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പ്രധാനാധ്യപിക സിസ്റ്റർ ലിനറ്റ് കെ. എം അധ്യക്ഷത വഹിച്ചു. സരൂപ് കമ്പല്ലൂർ ഭിന്നശേഷി മാസാചരണ സന്ദേശം നൽകി. ചിറ്റാരിക്കാൽ ബി ആർ സിയിലെ സി ആർ സി കോർഡിനേറ്റർമാരും സ്പെഷ്യൽ എഡ്യുക്കേറ്റർമാരും പരിപാടിക്ക് നേതൃത്വം നൽകി.

No comments