Breaking News

സി.പി.എമ്മിന്റെ അക്രമരാഷ്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ : പരപ്പ സ്കൂളിലെ  കെ.എസ് .യു.-എം.എസ്.എഫ് വിദ്യാർത്ഥികളെ   മർദിച്ച സി.പി.എമ്മിന്റെ അക്രമരാഷ്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി.എന്ത് വിലക്കൊടുത്തും KSU - MSF കുട്ടികളെ സംരക്ഷിക്കുമെന്നും ഇനിയും അക്രമം തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ലായെന്ന് ശക്തമായ താക്കീത് പ്രതിഷേധ പ്രകടനത്തിൽ അലയടിച്ചു. പ്രകടനത്തിന് മനോജ് തോമസ്, ഇബ്രാഹീം പരപ്പ, എം പി ജോസഫ് , ജോസഫ് വർക്കി,സി ഒ സജി, സി വി ബാലകൃഷ്ണൻ , സിജോ പി ജോസഫ് , യു വി മുഹമ്മദ് കുഞ്ഞി, വി ക്യഷ്ണൻ മാസ്റ്റർ, താജുദ്ദീൻ കമ്മാടം, ബാലഗോപാലൻ കാളിയാനം,പി പത്മനഭൻ , അശോകൻ ആറളം. ജോണി കൂന്നാണി , കുഞ്ഞികൃഷ്ണൻ കക്കാണത്ത് . മനോഹരൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി ,കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ  തുടർച്ചായി വിജയം കൈവരിച്ചിരുന്നു  KSU MSF മുന്നണി

No comments