ബളാൽ കൃഷിഭവന്റെ നേതൃത്വത്തിൽ പ്രകൃതികൃഷി വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു
ബളാൽ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പ്രകൃതി കൃഷി സംരക്ഷണത്തെ കുറിച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ പ്രകൃതി കൃഷി സെമിനാർ സംഘടിപ്പിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി പത്മാവതിയുടെ അധ്യക്ഷതയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ ജെ മാത്യു നെടുകയാലയിൽ സെമിനാർ ഉത്ഘാടനം ചെയ്തു. ബളാൽ കൃഷി ഓഫീസർ ശ്രീ നിഖിൽ നാരായണൻ
പദ്ധതി വിശദീകരിച്ചു. ചെറുകുന്ന് കൃഷി ഓഫീസർ ശ്രീ. എം സുരേഷ് ക്ലാസ്സ് എടുത്തു.
അസിസ്റ്റന്റ് കൃഷി ഓഫീസർ കെ ശശിന്ദ്രൻ സ്വാഗതവും ബി പി കെ പി ക്ലസ്റ്റർ കൺവീനർ റിസോഴ്സ് പേഴ്സൺ ശ്രീ ടിജോ കപ്പൽ മാക്കൽ നന്ദിയും പറഞ്ഞു.
No comments