Breaking News

കരിന്തളം കീഴ്മാല എ എൽ പി സ്കൂളിൽ ഭാഷോത്സവവും കുരുന്നുകളുടെ പത്രം പ്രകാശനവും നടന്നു


കരിന്തളം : എ.എൽ.പി.സ്കൂൾ കീഴ്മാലയിൽ ഭാഷോൽസവത്തിന്റെ ഉദ്ഘാടനവും ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ കുഞ്ഞു കൈകളാൽ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട ഒരുമ.. തെളിമ.. എന്നീ പത്രങ്ങളുടെ പ്രകാശനവും നടന്നു. ചിറ്റാരിക്കൽ ബി.പി.സി ഉണ്ണി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ അവരുടെ പത്രം വായിച്ച് കേൾപ്പിച്ചപ്പോൾ കുഞ്ഞു മക്കൾക്ക് പുത്തനുഭവമായി. ഇവർക്കൊപ്പം മറ്റ് കുട്ടികളും കൂടി ചേർന്നപ്പോൾ ചടങ്ങ് ആവേശഭരിതമായി. ബി.പി.സി യുടെ സ്നേഹസമ്മാനം കൂടി കുട്ടികൾക്ക് ലഭിച്ചപ്പോൾ ചടങ്ങ് മാധുര്യമേറിയതായി. മദർ പി ടി എ പ്രസിഡന്റ് സ്മിത സോജോമോൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എൻ എം പുഷ്പലത സ്വാഗതം പറഞ്ഞു. ഭാഷോത്സവത്തിന്റെ ഭാഗമായി പാട്ടരങ്ങ്, കഥോത്സവം സചിത്ര പുസ്തക രചന എന്നിവയും വരുംദിവസങ്ങളിൽ നടക്കും.

No comments