Breaking News

ഗ്രീൻവാലി എസ് ടി സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ കമ്പവലി പരിശീലകരെ അനുമോദിച്ചു


പരപ്പ :മഹാരാഷ്ട്രയിലെ പൽഖറിൽ വെച്ച് നടന്ന ദേശീയ കമ്പവലി ചമ്പ്യൻഷിപ്പിൽ ജൂനിയർ സബ്ജൂനിയർ കാറ്റഗറിയിൽ കേരള ടീമിന്റെ പരിശീലകരായ ശ്രീധരൻ വീട്ടിയോടി

പ്രസാദ് പെഴത്തിങ്കൽ  ദേശീയ ജൂനിയർ വടംവലി മത്സരത്തിൽ  അണ്ടർ 19 വിഭാഗത്തിൽ ചാമ്പ്യൻമാരായ കേരള ടീം അംഗം    ജിഷ്ണു പി ജി. ദേശീയ ജൂനിയർ വടംവലി മത്സരത്തിൽ  അണ്ടർ 17  വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ  കേരള ടീം അംഗം  അലൻ പ്രസാദ് എന്നിവരെ 

ഗ്രീൻവാലി എസ് ടി സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

സംഘം സെക്രട്ടറി വിപിൻറോയ് സ്വാഗതം ചെയ്തു.പ്രസിഡന്റ്‌ വേണു.ടി അധ്യക്ഷൻ വഹിച്ച പരിപാടിയിൽ ഫോകലോർ അവാർഡ് ജേതാവ് ഭാസ്കരൻ പള്ളത്താൻ ഉൽഘടനകർമം നിർവഹിച്ചു. മുഖ്യഥിതിയായി കോടോത് അംബേദ്കർ ഗവണ്മെന്റ് 

ഹയർ സെക്കന്ററി സ്കൂളിലെ കായികധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്നേഹോപഹാരം നൽകി സംസാരിച്ചു.. ചടങ്ങിൽ 

സംഘം വൈസ് പ്രസിഡന്റ്‌ രവി വീട്ടിയോടി, മുൻ പ്രസിഡന്റ്‌ സുനിൽ വീട്ടിയോടി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.. സംഘം ജോയിൻ സെക്രട്ടറി നന്ദി അറിയിച്ചു

No comments