Breaking News

പൂജാരിയെ വലിച്ച് താഴെയിട്ട് കൊമ്പൻ കണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു



പാനൂർ: കണ്ണൂർ പാനൂർ വടക്കെ പൊയിലൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ആണ് ആൻ ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഇടഞ്ഞ ആന ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. പ്രദേശത്തുണ്ടായിരുന്ന ജനം ഓടി രക്ഷപ്പെട്ടു.

എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി തിടമ്പേറ്റി എഴുന്നള്ളിക്കുമ്പോൾ ആനകളിലൊന്ന് ഇടഞ്ഞത്. മൂന്ന് ആനകളിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ഇതോടെ പ്രകോപിതനായ ആന, ആനപ്പുറത്തുണ്ടായിരുന്ന പൂജാരിയെ വലിച്ചുതാഴെയിട്ടു. ആനയുടെ ചവിട്ടേൽക്കാതെ പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വലിയ ജനാവലിയായിരുന്നു ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നത്. ആന ഇടഞ്ഞതോടെ ജനം പേടിച്ച് ഓടി. ഇത് വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പാപ്പാൻമാർ ഏറെ പണിപ്പെട്ടെങ്കിലും ആനയെ തളയ്ക്കാനായില്ല. ഒടുവിൽ ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആണ് ആനയെ തളച്ചത്. തുടർന്ന് ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.

No comments