Breaking News

'കോളംകുളം -കോയിത്തട്ട റോഡ് ഗതാഗത യോഗ്യമാക്കണം ' : പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ പുതിയ മാതൃസമിതി ഭാരവാഹികൾ സ്ഥാനമേറ്റു


കോളംകുളം : കോളംകുളം കോയിത്തട്ട റോഡ് റീടാറ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് പുലയനടുക്കം ശ്രീ സുബഹ്മണ്യ കോവിൽ മാതൃ സമിതി വാർഷിക ജനറൽ ബോഡി യോഗം ജില്ലാ പഞ്ചായത്തിനോടാവശ്യപ്പെട്ടു. ബസ് സർവീസ് അടക്കം ഉള്ള പഞ്ചായത്തിലെ പ്രധാന റോഡായിട്ടും പൊട്ടിപോളിഞ്ഞിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായ പരപ്പയിൽ നിന്നും എളുപ്പത്തിൽ കരിന്തളം പഞ്ചായത്ത്, ആശുപത്രി എന്നിവിടങ്ങളിലേക്കും കുമ്പളപ്പള്ളി സ്കൂളിലേക്കും എളുപ്പത്തിൽ ഇത്തിപ്പെടാൻ  പറ്റുന്ന റോഡ് ആണ് ഇത്. പ്രധാൻ മന്ത്രി സഡക്ക് യോജനയിൽ 2009 ൽ പണികഴിപ്പിച്ച റോഡ് ഇന്ന് കാൽനട പോലും ദു:സഹമാണ് , കുമ്പളപ്പള്ളി ഹൈസ്കൂളിലേക്കും  യു.പി സ്കൂളിലേക്കും നടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് റോഡിലെ ഇളകിയ കരിങ്കൽ ചീളുകൾ ടിപ്പർ ലോറികൾ മുതലായവ പോകുമ്പോൾ തെറിച്ച് അപകടമുണ്ടാവുന്നതും പതിവാണ്.

ഈ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സന്ധ്യ സുരേഷ് അദ്ധ്യക്ഷം വഹിച്ചു. കെ.സൂശില സ്വാഗതവും രുഗ്മിണി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി റീന പുതിയേടത്ത് (പ്രസിഡണ്ട് ) സ്വപ്ന പി (വൈസ് പ്രസിഡണ്ട് ) സജിനി സന്തോഷ് (സിക്രട്ടറി) രാധാ വിശ്വനാഥൻ ( ജോയന്റ് സിക്രട്ടറി) സൂശീല കെ. ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു

No comments