Breaking News

ജില്ലാ പഞ്ചഗുസ്തി മത്സരം 24-ന്


ജില്ലാ ആം റെസ്ലിങ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ പഞ്ചഗുസ്തി മത്സരം ഡിസംബര്‍ 24-ന് രാവിലെ ഉദുമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്സ്, പുരുഷ വനിതാവിഭാഗങ്ങളില്‍ 250-ലധികം കായികതാരങ്ങള്‍ പങ്കെടുക്കും. സ്‌പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. മത്സരാര്‍ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447037405

No comments