Breaking News

ബസ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗീക ചേഷ്ടകാണിച്ച ബളാംതോട് സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റിൽ നിന്ന് സ്ത്രീകൾക്ക് നേരെ ലൈംഗീക ചേഷ് ടകാണിച്ച മധ്യവയസ്ക്കനെ നീലേശ്വരം എ സ്ഐ ടി.വിശാഖ് അറസ്റ്റുചെയ്തു. പനത്തടി ബളാംതോട് പിഎം ഹൗസിൽ മുഹമ്മദ്കുഞ്ഞിയുടെ മകൻ സിഎൻ അമീർ മിർഷ(47)നെയാണ് എസ്ഐ യും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 6.10 ഓടെയാണ് സംഭവം.

നീലേശ്വരം ബസ്റ്റാന്റിൽ സ്ത്രീകൾ ബസ് കാത്തുനിൽ ക്കുന്ന സ്ഥലത്തുവെച്ച് ഇയാൾ പാന്റിന്റെ സിപ് ഊരി സ് ത്രീകൾക്ക് നേരെ ലൈംഗീക ചേഷ്ട കാണിക്കുകയായിരു ന്നു. യാത്രക്കാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ നീലേശ്വരം എസ്ഐ ടി.വിശാഖും സം ഘവുമാണ് ഇയാളെ പിടികൂടിയത്.

No comments