കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം
കാസർഗോഡ്: എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര പാർലമെൻ്ററി- വിദേശകാര്യ മന്ത്രി വി.മുരളീധരൻ ചടങ്ങിൽ മുഖ്യാഥിതിയായി. എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, ജെആർപി സംസ്ഥാന സ്ഥാന അദ്ധ്യക്ഷ സികെ ജാനു, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ സംസാരിച്ചു. രാവിലെ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയ കെ.സുരേന്ദ്രൻ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചുമരെഴുത്തു ക്യാമ്പയിന് സുരേന്ദ്രൻ കാസർഗോഡ് നഗരത്തിൽ ചുമരെഴുതി തുടക്കം കുറിച്ചു. മത-സാമുദായിക നേതാക്കളുടേയും പൗരപ്രമുഖരുടേയും സ്നേഹസംഗമത്തിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. സ്നേഹ സംഗമം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
No comments